വാഹന നിർമാണ മേഖലയിലേക്ക് ഷവോമിയുടെ ചുവടുവെപ്പ്; ഒപ്പം ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സും

By News Desk, Malabar News
Ajwa Travels

ഇലക്ട്രിക്‌ വാഹന നിർമാണ രംഗത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് സ്‌മാർട് ഫോൺ നിർമാതാക്കളായ ഷവോമി. ആദ്യഘട്ടത്തിൽ 11,000 കോടിയാണ് കമ്പനി മുതൽമുടക്കുക. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇലക്‌ട്രോണിക് വാഹന നിർമാണ രംഗത്ത് 73,400 കോടി രൂപ മുതല്‍മുടക്കാനാണ് ഷവോമിയുടെ പദ്ധതി.

ടെക് ഭീമൻമാർ തുടർച്ചയായി വാഹന നിർമാണ രംഗത്തേക്ക് കടന്നുവരികയാണ്. ഇതിന് പിന്നാലെയാണ് ഷവോമിയും വാഹന നിർമാണ രംഗത്തേക്ക് പ്രവേശിക്കുന്നതായി പ്രഖ്യാപിച്ചത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ചൈനീസ് കമ്പനി ബൈഡു ഇലക്‌ട്രോണിക് വാഹന നിര്‍മാണ മേഖലയിലേക്ക് എത്തുന്നതായി ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. കാര്‍ നിര്‍മാതാക്കളായ ഗീലി ഓട്ടോമൊബൈല്‍ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡുമായി ചേര്‍ന്ന് ഇലക്ട്രിക്‌ വെഹിക്കിള്‍ യൂണിറ്റ് വികസിപ്പിക്കുന്നതായും കമ്പനി അറിയിച്ചിരുന്നു.

ഫെബ്രുവരിയില്‍ ചൈനീസ് സ്‌മാർട് ‌ഫോണ്‍ ഭീമനായ ഹുവായ് ടെക്‌നോളജീസ് കോ ലിമിറ്റഡും ഈ രംഗത്തേക്ക് പ്രവേശിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഷവോമിയുടെ വരവ്. ചൈനീസ് വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ സഹകരണത്തോടെ ആയിരിക്കും ഷവോമി ഇലക്ട്രിക്‌ വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read: ആർബിഐയുടെ പുതിയ നിയമം ഉടൻ; ബിൽ പേയ്‌മെന്റുകൾ തടസപ്പെട്ടേക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE