യാസ് ചുഴലിക്കാറ്റ്; 25 സർവീസുകൾ റദ്ദാക്കി റെയിൽവേ

By Staff Reporter, Malabar News
Malabarnews_railway
Representational image
Ajwa Travels

ന്യൂഡെൽഹി: യാസ് ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ ശക്‌തമായ കാറ്റും മഴയും കണക്കിലെടുത്ത് കേരളത്തിലേക്ക് ഉള്ളതടക്കം 25 ട്രെയിൻ സർവീസുകള്‍ റെയിൽവേ റദ്ദാക്കി. കേരളത്തിൽ നിന്നുള്ള എറണാകുളം-പാറ്റ്‌ന, തിരുവനന്തപുരം-സിൽച്ചാർ ട്രെയിനുകളാണ് റദ്ദാക്കിയത്. കര തൊടാനിരിക്കുന്ന ചുഴലിക്കാറ്റിന് മുന്നോടിയായി ഒഡീഷ, പശ്‌ചിമ ബംഗാള്‍, ആന്‍ഡമാന്‍ തീരത്ത് കനത്ത മഴയാണ് പെയ്യുന്നത്.

ബുധനാഴ്‌ചയോടെ വടക്കൻ ഒഡീഷ, പശ്‌ചിമ ബംഗാൾ തീരം വഴി യാസ് കര തൊടുമെന്നാണ് വിലയിരുത്തല്‍. ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും സംസ്‌ഥാനത്ത് ഇന്ന് മുതൽ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക്‌ സാധ്യത ഉണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.

Read Also: യാസ് ചുഴലിക്കാറ്റ്; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്; 27 വരെ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE