കണ്ണൂർ ജില്ലയിൽ നാളെ യെല്ലോ അലർട്; ജാഗ്രതാ നിർദ്ദേശം

By Trainee Reporter, Malabar News
heavy rain alert
Representational Image
Ajwa Travels

കണ്ണൂർ: കനത്ത മഴയ്‌ക്ക് സാധ്യത ഉള്ളതിനാൽ കണ്ണൂർ ജില്ലയിൽ നാളെ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മഞ്ഞ അലർട് പ്രഖ്യാപിച്ചു. ജില്ലയിലെ മലയോര മേഖലകളിൽ ശക്‌തമായ ഇടിയോടു കൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ ലഭിച്ച പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും കാലാവസ്‌ഥാ വകുപ്പ് നിർദ്ദേശം നൽകി.

അതേസമയം, സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ കണ്ണൂർ ജില്ല ഉൾപ്പടെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുള്ളത്.

അറബിക്കടലിൽ നാളെയോടെ ചക്രവാതച്ചുഴി പ്രവേശിക്കും. തിങ്കളാഴ്‌ച ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. 48 മണിക്കൂറിൽ ഇത് ശക്‌തി പ്രാപിച്ച് പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിക്കുന്നു.

Most Read: സവർക്കർ വിപ്ളവകാരി; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE