യോഗി ആദിത്യനാഥ് ബിജെപി ഗൂഢാലോചനയുടെ ഭാഗം; മഹുവ മൊയ്‌ത്ര

By Syndicated , Malabar News
TMC-MP-Mahua-Moitra_Malabar news
Ajwa Travels

ന്യൂഡെൽഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്‍റ്റിലായ പരിസ്‌ഥിതി പ്രവര്‍ത്തക ദിഷാ രവിയെ പിന്തുണച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. ദിഷാ രവിക്ക് ഖലിസ്‌ഥാന്‍ സംഘടനകളുമായി ബന്ധമുണ്ടെന്നും ആഗോളതലത്തിൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനുളള ഗൂഢാലോചനയിൽ പങ്കാളിയാണ് ദിഷയെന്നുമുള്ള അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ വാദത്തിന് പിന്നാലെയാണ് മഹുവയുടെ പ്രതികരണം.

ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ആഗോള ഗൂഢാലോചനയുടെ ഭാഗമാണ് ദിഷാ രവി എങ്കില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമായിരിക്കണം എന്നാണ് മഹുവ പറഞ്ഞത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ വാദത്തിന് പിന്നാലെ ബിജെപിയും സംഘപരിവാര്‍ ഗ്രൂപ്പുകളും ദിഷക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തിയിരുന്നു.

അതേസമയം,’കര്‍ഷകരുടെ പ്രതിഷേധം ആഗോളതലത്തില്‍ തുറന്നുകാട്ടുന്നത് രാജ്യദ്രോഹമാണെങ്കില്‍, താൻ ജയിലിൽ തന്നെ തുടർന്നോളാം’ എന്ന് ദിഷ കോടതിയെ അറിയിച്ചു. ദിഷയുടെ ജാമ്യാപേക്ഷയില്‍ ഡെല്‍ഹി പാട്യാല ഹൗസ് കോടതി ചൊവ്വാഴ്‌ച വിധി പറയും.

Read also: ജമ്മു കശ്‌മീരിൽ തീവ്രവാദ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; ആയുധങ്ങൾ പിടിച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE