യുവാവിനെ പൂട്ടിയിട്ട് കവർച്ച; സംഘത്തിലെ ഒരാൾ അറസ്‌റ്റിൽ

By Trainee Reporter, Malabar News
palakkad arrest news
Ajwa Travels

കാഞ്ഞങ്ങാട്: യുവാവിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. ആവിക്കരയിൽ പഴക്കച്ചവടം നടത്തുന്ന ഹൊസ്‌ദുർഗ് കടപ്പുറത്തെ സലാമിനെയാണ് അറസ്‌റ്റ് ചെയ്‌തത്.

അതേസമയം, കേസിലെ മറ്റു പ്രതികളായ അച്ചിപ്പ്, ഹബീബ്, ഞാണിക്കടവിലെ ഹർഷാദ്, നൗഷാദ് എന്നിവർക്കായി അന്വേഷണം ശക്‌തമാക്കിയതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

കടയിൽ പോയി വീട്ടിലേക്ക് തിരിച്ചുവരുന്ന വഴിയാണ് പടന്നക്കാട് ഞാണിക്കടവിലെ മുഹമ്മദ് അനഫിനെ കാറിലെത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയത്. പിന്നീട് അനഫിനെ കാഞ്ഞങ്ങാട്ടെ ഒരു ക്വാർട്ടേഴ്‌സിൽ പൂട്ടിയിട്ടു. ഇവിടെ വെച്ച്  സംഘം അനഫിനെ മർദ്ദിക്കുകയും 18,000 രൂപ വിലയുള്ള മൊബൈൽ ഫോൺ കവർച്ച നടത്തുകയുമായിരുന്നു.

Read Also: പ്രധാന അധ്യാപകന്റെ അനാസ്‌ഥ; സേ പരീക്ഷ എഴുതാനാകാതെ വിദ്യാർഥി ആശങ്കയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE