മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പ്രതികൾ പിടിയിൽ

By Trainee Reporter, Malabar News
Arrest In kannur
Ajwa Travels

കണ്ണൂർ: മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. മാട്ടൂൽ സൗത്ത് സ്വദേശികളായ സാജിദ്, റംഷാദ് എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരുടെ അറസ്‌റ്റ് വൈകാതെ രേഖപെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ ഹിഷാം (28) കുത്തേറ്റ് മരിച്ചത്.

ഹിഷാമിനെ കുത്തുന്നതിനിടെ പരിക്കേറ്റ റംഷാദ് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ആശുപത്രി വിട്ടാൽ ഇയാളുടെ അറസ്‌റ്റ് രേഖപെടുത്തുമെന്നും പോലീസ് അറിയിച്ചു. വ്യക്‌തി വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവം ആസൂത്രിതമല്ലെന്നും പോലീസ് പറഞ്ഞു.

ഹിഷാമിന്റെ സഹോദരന്റെ പ്രണയവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇന്നലെ രാത്രി ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് പ്രതികളും ഹിഷാമും തമ്മിൽ സംഘർഷമുണ്ടായത്. തുടർന്ന് പ്രതികൾ ഹിഷാമിനെ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Most Read: കെ റെയിലിനെതിരെ ഹൈക്കോടതി; അതിരടയാള കല്ലിടൽ തടഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE