വയനാട്: വിനോദസഞ്ചാരത്തിന് എത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്വകാര്യ റിസോര്‍ട്ടിനെതിരെ വനംവകുപ്പ്. വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങള്‍ പാലിക്കാതെയാണ് യുവതി താമസിച്ച റിസോര്‍ട്ട് പ്രവർത്തിച്ചതെന്ന് വനംവകുപ്പ് അറിയിച്ചു.
വിനോദ സഞ്ചാരികള്‍ താമസിച്ചിരുന്ന ടെന്റിന് ചുറ്റുമുള്ള കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ല എന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. അതേസമയം റിസോര്‍ട്ടിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Malabar News: കാസർഗോഡ് ആൾക്കൂട്ടമർദ്ദനം; റഫീഖിന്റെ മൃതദേഹം ഇന്ന് പോസ്‌റ്റുമോർട്ടം ചെയ്യും
കണ്ണൂര്‍ സ്വദേശിനിയായ ഷഹാന സത്താറാണ് ഇന്നലെ രാത്രി എട്ടുമണിയോടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 26 വയസായിരുന്നു. കോഴിക്കോട് പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലെ സൈക്കോളജി വിഭാഗം മേധാവി കൂടിയായിരുന്ന ഷഹാനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
മേപ്പാടി മേഖലയില്‍ റിസോര്‍ട്ടുകള്‍ ടെന്റുകളില്‍ സഞ്ചാരികള്‍ക്ക് താമസ സൗകര്യമൊരുക്കുന്നത് ഈയിടെയായി വര്‍ധിച്ചു വന്നിട്ടുണ്ട്. കൃത്യമായ സുരക്ഷ ഒരുക്കാതെയാണ് ഇവ പ്രവർത്തിക്കുന്നതെന്നും ആരോപണമുണ്ട്.