മോഷണ ശ്രമത്തിനിടെ യുവാവ് പിടിയിൽ

By Trainee Reporter, Malabar News
Theft in Malappuram Govt. College
Representational image
Ajwa Travels

കാസർഗോഡ്: മോഷണ ശ്രമത്തിനിടെ യുവാവ് പോലീസ് പിടിയിൽ. പൈക്ക ബീട്ടിയടുക്കത്തെ ഷിഹാബാണ് (28) പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് നഗരത്തിലെ പഴയ ബസ് സ്‌റ്റാൻഡിന് സമീപത്തുള്ള പഴക്കച്ചവടം നടത്തുന്ന സ്‌ഥാപനത്തിൽ മോഷണ ശ്രമം നടന്നത്.

കടയുടെ മേൽക്കൂര ഇളക്കി അകത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. വഴിയാത്രക്കാരുടെ ശ്രദ്ധയിൽപെട്ട ഇയാളെ ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു. എസ്ഐ ഷേഖ് അബ്‌ദുൽ റസാക്കിന്റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്‌ത പ്രതിയെ റിമാൻഡ് ചെയ്‌തു.

Read also: സ്‌കൂളുകൾ പൂട്ടി; ഉദ്യോഗസ്‌ഥർക്ക്‌ സ്‌ഥലം മാറ്റം; പ്രതിഷേധങ്ങൾ വകവെക്കാതെ പ്രഫുൽ പട്ടേൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE