മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

By Trainee Reporter, Malabar News
caught with drugs
Representational image
Ajwa Travels

കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. താമരശ്ശേരി സ്വദേശി പൊന്നോത്ത്‌ വീട്ടിൽ ഫൈസൽ പി (28)യെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാളിൽ നിന്ന് 50 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇയാൾ സഞ്ചരിച്ച ജീപ്പും എക്‌സൈസ്‌ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. വൈദ്യ പരിശോധനക്ക് ശേഷം പ്രതിയെ താമരശ്ശേരി എക്‌സൈസ്‌ റേഞ്ച് ഓഫിസിൽ ഹാജരാക്കി.

കോഴിക്കോട് എക്‌സൈസ്‌ എൻഫോഴ്‌സ്‌മെന്റ് ആൻഡ് നർകോട്ടിക് സ്‌പെഷ്യൽ സ്ക്വാഡും എക്‌സൈസ്‌ ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് നടത്തിയ സംയുക്‌ത വാഹന പരിശോധനക്കിടെ കോഴിക്കോട്-താമരശ്ശേരി ദേശീയ പാതയിൽ വെച്ച് മഹീന്ദ്ര ജീപ്പിൽ കടത്തിക്കൊണ്ട് പോകവെയാണ് ഇയാൾ പിടിയിലായത്. പിടിച്ചെടുത്ത എംഡിഎംഎ വിപണിയിൽ 2 ലക്ഷം രൂപ വില മതിക്കുന്നതാണ്.

എക്‌സൈസ്‌ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്‌ടർ വിആർ ദേവദാസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ഐബി ഇൻസ്‌പെക്‌ടർ പ്രജിത്ത് എ, പ്രിവന്റീവ് ഓഫിസർ ബിജുമോൻ ടിപി, സിവിൽ എക്‌സൈസ്‌ ഓഫിസർമാരായ ദീനദയാൽ എസ്ആർ, സന്ദീപ് എൻഎസ്, അജിത്ത് പി, അനുരാജ് എ, സൈമൺ ടിഎം, അരുൺ എ, ഡ്രൈവർമാരായ അബ്‌ദുൽ കരീം, പ്രബീഷ് എന്നിവരും പങ്കെടുത്തു.

Read also: തിരുവനന്തപുരം- കോഴിക്കോട് ചരക്കുകപ്പൽ ഈ മാസം മുതൽ; അഹമ്മദ് ദേവർകോവിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE