യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; അബിൻ വർക്കിയുടെ തലയ്‌ക്ക് പരിക്ക്

By Trainee Reporter, Malabar News
Youth Congress protest
Rep. Image
Ajwa Travels

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനും മറ്റ് പോലീസ് ഉദ്യോഗസ്‌ഥർക്കും എതിരെ പിവി അൻവർ എംഎൽഎ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.

ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്‌തു. നിലത്ത് വീണ പ്രവർത്തകരെ പോലീസ് വളഞ്ഞിട്ട് തല്ലി. യൂത്ത് കോൺഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കിയുടെ തലയ്‌ക്ക് പരിക്കേറ്റു. ജില്ലാ പ്രസിഡണ്ട് നേമം ഷജീറിന് കണ്ണിന് പരിക്കേറ്റു. ഡിവൈഎഫ്‌ഐക്കാരനായ എസ്ഐയാണ് പ്രശ്‌നം ഉണ്ടാക്കിയതെന്ന് അബിൻ വർക്കി ആരോപിച്ചു.

”പോലീസ് ഏഴ് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. എഡിജിപിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും സമരം നടത്തിയാൽ അടി പ്രതീക്ഷിച്ച് തന്നെയാണ് വന്നത്. ഇനിയും അടിക്കട്ടെ, അടികൊള്ളാൻ തയ്യാറായി തന്നെയാണ് വന്നത്. അടിച്ച് സമരം തീർക്കാൻ പോലീസ് നോക്കേണ്ട. യുവജന സമരത്തെ അടിച്ചുകൊല്ലാൻ ശ്രമിച്ചാൽ, അടിച്ച് തീർക്കട്ടെ. ഹേമ കമ്മിറ്റി വിഷയത്തിൽ പരാതി കൊടുത്തപ്പോഴേ ഈ അടി പോലീസിൽ നിന്ന് പ്രതീക്ഷിച്ചതാണ്. എകെജി സെന്ററിൽ നിന്ന് ആളെ വിട്ടാണ് ഞങ്ങളെ അടിച്ചത്”- അബിൻ വർക്കി പറഞ്ഞു.

സമരം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് യൂത്ത് കോൺഗ്രസുകാർക്ക് മർദ്ദനമേൽക്കുമെന്ന് പിവി അൻവർ എംഎൽഎ സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റിട്ടിരുന്നതായി യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഡിവൈഎഫ്ഐ, സിപിഎം നേതാക്കളുടെ നിർദ്ദേശം അനുസരിച്ചാണ് പോലീസ് പ്രവർത്തിച്ചതെന്നും നേതാക്കൾ ആരോപിക്കുന്നു. കന്റോൺമെന്റ് സിഐ ഉൾപ്പടെയുള്ള പോലീസുകാർക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്.

Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE