ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു

By Trainee Reporter, Malabar News
Representative image
Ajwa Travels

കാഞ്ഞങ്ങാട്: ട്രെയിനിയിൽ നിന്ന് വീണ് പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പാലക്കാട് ആലത്തൂർ വടക്കുംചേരിയിലെ ജോയി ജോസഫിന്റെ മകൻ ഷിജോ ജോയി (33) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ഇഖ്‌ബാൽ ഗേറ്റിന് സമീപം വ്യാഴാഴ്‌ച രാവിലെ 8 മണിയോടെയാണ് അപകടം.

മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ ഷിജോ നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. നേത്രാവതി എക്‌സ്‌പ്രസിന്റെ വാതിൽപടിയിൽ നിന്ന് അബദ്ധത്തിൽ വീഴുകയായിരുന്നെന്ന് സംശയിക്കുന്നു. ട്രെയിനിൽ നിന്ന് ഒരാൾ വീഴുന്നത് ശ്രദ്ധയിൽപെട്ട പ്രദേശവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഷിജോയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അവിവാഹിതനാണ്.

Read also: മരംമുറി വിവാദം; സിപിഐ സംസ്‌ഥാന നിർവാഹക സമിതി യോഗം 23ന് ചേരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE