കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ആസ്‌ഥാനത്ത് യൂത്ത് ലീഗിന്റെ പ്രതിഷേധം

By Staff Reporter, Malabar News
calicut-university-youth-league-protest
Representational Image
Ajwa Travels

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ യൂത്ത് ലീഗിന്റെ പ്രതിഷേധം. സിൻഡിക്കേറ്റ് യോഗം നടക്കുന്ന സെനറ്റ് ഹൗസിനു മുന്നിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സമയബന്ധിതമായി പരീക്ഷാഫലം പ്രസിദ്ധീകരിക്കുക, സർവകലാശാലയിലെ രാഷ്‌ട്രീയ വൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം നടക്കുന്നത്.

പത്തരയോടെയാണ് സിൻഡിക്കേറ്റ് യോഗം ആരംഭിച്ചത്. തുടർന്ന് യൂത്ത് ലീഗ് വള്ളിക്കുന്ന് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടങ്ങി. ജാഥയായി എത്തിയ ഇവരെ പോലീസ് തടഞ്ഞു. എന്നാൽ, പോലീസിനെ വെട്ടിച്ചെത്തിയ സംഘം യോഗം നടക്കുന്ന ഹാളിനരികെ എത്തി പ്രതിഷേധിക്കുകയായിരുന്നു. എബിവിപിയും ഇവിടേക്ക് മാർച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം, സർവകലാശാല പരീക്ഷാഭവൻ ജീവനക്കാർ കോഴവാങ്ങിയ സംഭവത്തിൽ തുടർ നടപടികൾ തീരുമാനിക്കാനാണ് സിൻഡിക്കേറ്റ് യോഗം ചേർന്നത്. വ്യാജ ചെല്ലാൻ ഉപയോഗിച്ച് നടത്തിയ തട്ടിപ്പിൽ യൂണിവേഴ്‌സിറ്റിക്ക് സാമ്പത്തിക നഷ്‌ടം സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കാൻ വിഷയം പോലീസിന് കൈമാറുന്നത് സംബന്ധിച്ച് തീരുമാനവും സിൻഡിക്കേറ്റ് യോഗത്തിലാണ് കൈക്കൊള്ളുക.

Read Also: കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; 8 പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE