ലഹരിമരുന്നും ആയുധങ്ങളുമായി യുവാക്കള്‍ പിടിയില്‍

By Staff Reporter, Malabar News
drugs and weapon seized_Mananthavadi
മാനന്തവാടിയിൽ ലഹരിമരുന്നും ആയുധങ്ങളുമായി പിടിയിലായവർ
Ajwa Travels

വയനാട്: മാനന്തവാടിയിൽ മാരക മയക്കുമരുന്നുകളും ആയുധങ്ങളുമായി മൂന്ന് യുവാക്കള്‍ പിടിയിൽ. മലപ്പുറം തിരൂര്‍ സ്വദേശികളായ വെട്ടം പറവണ്ണയില്‍ റഫീഖ് (26), പുറത്തൂര്‍ പടിഞ്ഞാറക്കരയില്‍ അമ്മൂറ്റി റിയാസ് (30), വെട്ടം പറവണ്ണയില്‍ അരയന്റെ പുരക്കല്‍ ഫെമിസ് (29) എന്നിവരാണ് അറസ്‌റ്റിലായത്.

ഇവരില്‍നിന്ന് കാറില്‍ കടത്തിക്കൊണ്ടുവന്ന 840 മില്ലിഗ്രാം എംഡിഎംഎ, കുരുമുളകുപൊടി സ്‌പ്രേ, കത്തി എന്നിവയും കണ്ടെടുത്തു. മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്‌ടർ പിജി രാധാകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സംഘവും തോല്‍പെട്ടി എക്‌സൈസ് ചെക്ക്പോസ്‌റ്റ് സംഘവും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്.

ഇവർ മലപ്പുറം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലായി നിരവധി ക്രിമിനല്‍ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതികളാണെന്ന് പോലീസ് അറിയിച്ചു. മാനന്തവാടി ജുഡീഷ്യല്‍ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.

Malabar News: കണ്ണൂരിൽ കഞ്ചാവും ആയുധങ്ങളുമായി യുവാവ് പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE