കണ്ണൂര്‍: കഞ്ചാവും ആയുധങ്ങളുമായി യുവാവ് പിടിയില്‍. തോക്കും കഞ്ചാവും കത്തിയുമായി കണ്ണൂർ സ്വദേശിയായ ഉഷസ് വീട്ടിൽ കെ ജയേഷാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
500 ഗ്രാം കഞ്ചാവ്, നാടൻ തോക്ക്, ഗൂർഖ കത്തി എന്നിവയാണ് എക്‌സൈസ് ജയേഷിന്റെ കൈയ്യില്‍ നിന്നും പിടികൂടിയത്. സർക്കിൾ ഇൻസ്‌പെക്‌ടർ കെ സുദേവന്റെയും പ്രിവന്‌റീവ് ഓഫിസർ സിവി ദിലീപിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങളും കഞ്ചാവുമായി യുവാവ് പിടിയിലായത്.
Malabar News: വടശ്ശേരി കടവിൽ മണൽശേഖരം പിടികൂടി