ഇന്ത്യയിൽ എത്തിയിട്ട് 12 വർഷങ്ങൾ; ലംബോർഗിനി വിറ്റത് 300 യൂണിറ്റുകൾ

By Staff Reporter, Malabar News
Lamborghini-Huracan
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യന്‍ വിപണിയില്‍ പുതിയ നാഴികക്കല്ല് കൈവരിച്ച് പ്രമുഖ പെർഫോമൻസ് കാര്‍ നിര്‍മാണ കമ്പനിയായ ലംബോര്‍ഗിനി. വിവിധ മോഡലുകളുടെ 300 യൂണിറ്റുകള്‍ രാജ്യത്തെ ഉപഭോക്‌താക്കള്‍ക്ക് വിതരണം ചെയ്‌തതായി ലംബോര്‍ഗിനി പ്രഖ്യാപിച്ചു. രാജ്യത്ത് വിൽപന ആരംഭിച്ച് 12 വര്‍ഷം കൊണ്ടാണ് കമ്പനി ഈ നേട്ടത്തിലേക്ക് എത്തിയത്.

ആദ്യകാലത്ത് വിൽപന വളരെ പതുക്കെയായിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വില്‍പനയില്‍ കുതിപ്പുണ്ടായെന്ന് കമ്പനി ചൂണ്ടിക്കാണിച്ചു. ജനപ്രിയ മോഡലായ ഉറൂസ് എസ്‌യുവിയുടെ ഇന്ത്യയിലെയും, ലോകമെമ്പാടുമുള്ള മറ്റിടങ്ങളിലെയും മികച്ച വിജയത്തിന് ഉപഭോക്‌താക്കളോട് നന്ദി പറയുന്നതായും കമ്പനി അറിയിച്ചു.

2019ല്‍, കമ്പനി രാജ്യത്ത് മൊത്തം 65 യൂണിറ്റുകള്‍ വിറ്റു, 2018നെ അപേക്ഷിച്ച് 30 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കോവിഡ് മഹാമാരിയുടെ പ്രതിസന്ധികൾക്ക് ഇടയിലും കഴിഞ്ഞ വർഷം 50 യൂണിറ്റ് വാഹനങ്ങൾ വിൽക്കാൻ കമ്പനിക്ക് സാധിച്ചത് വലിയ നേട്ടമായി.

ഈ വര്‍ഷം ഹുറക്കാന്‍ സ്‌പൈഡര്‍, ഹുറക്കാന്‍ എസ്‌ടിഒ, ഉറൂസ് പേള്‍ കാപ്‌സ്യൂള്‍, ഉറൂസ് ഗ്രാഫൈറ്റ് കാപ്‌സ്യൂള്‍ എന്നീ പുതിയ മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. എങ്കിലും ഉറൂസ് മോഡലുകൾ തന്നെയാണ് മുഖ്യ ആകർഷണം. ഈ വർഷം റെക്കോർഡ് വിൽപനയാണ് കമ്പനി ലക്ഷ്യമിടുന്നത്.

Read Also: ഡ്യുറന്റ് കപ്പ്; ബ്ളാസ്‌റ്റേഴ്‌സ് ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE