ശ്രീനഗറിൽ രാജ്യവിരുദ്ധ മുദ്രാവാക്യം ഉയർത്തിയ 13 യുവാക്കൾ അറസ്‌റ്റിൽ

By Staff Reporter, Malabar News
anti-national
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറില്‍ ജാമിയ മസ്‌ജിദിന് മുന്നില്‍ പ്രകടനം നടത്തിയ പതിമൂന്ന് യുവാക്കളെ പോലീസ് ‘രാജ്യദ്രോഹക്കുറ്റം’ ചുമത്തി അറസ്‌റ്റ് ചെയ്‌തു. വെള്ളിയാഴ്‌ച പ്രാർഥനയ്‌ക്ക് ശേഷം സംഘം ചേര്‍ന്ന് ഇവര്‍ പ്രകടനവും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളും ഉയര്‍ത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പൊതുസുരക്ഷ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുടെ അറസ്‌റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജദ്രോഹക്കുറ്റം, ഗൂഢാലോചന (123 A), 477, 120B എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിന് പിന്നില്‍ പാക് തീവ്രവാദ ബന്ധവും പോലീസ് ആരോപിക്കുന്നുണ്ട്. വിവിധ ഇടങ്ങളില്‍ നിന്നെത്തിയ ഇവരില്‍ പലര്‍ക്കും ക്രിമിനല്‍ പശ്‌ചാത്തലമുണ്ടെന്ന് പോലീസ് പറഞ്ഞു.

Read Also: കെവി തോമസ് സിപിഎം സെമിനാറിൽ പങ്കെടുത്തത് തെറ്റ്; കെ മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE