ബഹ്‌റൈനിൽ കാണാതായ 14കാരിയെ കണ്ടെത്തി; ഒരാൾ കസ്‌റ്റഡിയിൽ

By News Desk, Malabar News
14-year-old girl who went missing has been found
Representational Image

മനാമ: ബഹ്‌റൈനിൽ നാല് ദിവസം മുൻപ് കാണാതായ 14കാരിയെ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്‌ത്‌ വരികയാണ്. വെള്ളിയാഴ്‌ച രാവിലെയാണ് ഇസാ ടൗണിലെ കെയ്‌റോ റോഡിൽ നിന്ന് ശഹദ് അൽ ഗല്ലാഫ് എന്ന ബഹ്‌റൈനി പെൺകുട്ടിയെ കാണാതായത്. രാവിലെ ആറ് മണിയോടെ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു

രാവിലെ കുടുംബത്തോടൊപ്പം യാത്ര പോകാനുള്ള ഒരുക്കത്തിനിടെയാണ് കുട്ടിയെ കാണാതായതെന്നാണ് അമ്മ പോലീസിന് നൽകിയ വിവരം. വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്ന കുട്ടിയെ അമ്മ സാധനങ്ങൾ എടുക്കാൻ അകത്തേക്ക് പോയ സമയത്താണ് കാണാതായത്.

ബുദൈയ ഹൈവേയിൽ വെച്ച് കുട്ടിയെ കണ്ട രണ്ട് സ്വദേശികളാണ് പോലീസിൽ വിവരമറിയിച്ചത്. ഇവർ തന്നെ കുട്ടിയെ സ്‌റ്റേഷനിൽ എത്തിക്കുകയും ചെയ്‌തുവെന്ന് സതേൺ പോലീസ് ഡയറക്‌ടറേറ്റ് പ്രസ്‌താവനയിൽ അറിയിച്ചു. കുട്ടിക്ക് അഭയം നൽകിയ 31 വയസുകാരനെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്.

കുട്ടി സ്വന്തം താൽപര്യപ്രകാരം വീട്ടിൽ നിന്ന് പോയതാണെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ കണ്ടെത്തിയ ഉടൻ തന്നെ സെക്യൂരിറ്റി, നിയമ, ആരോഗ്യ നടപടികൾ പൂർത്തീകരിച്ച് കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Also Read: നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യഹരജിയെ എതിർത്ത് പ്രോസിക്യൂഷൻ കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE