അയൽവീട്ടിൽ നിന്ന് സഹോദരിയുടെ കരച്ചിൽ, രക്ഷകനായി 14കാരൻ; പീഡനശ്രമം തടഞ്ഞു

By News Desk, Malabar News
Pocso case palakkad
Representational Image
Ajwa Travels

മുംബൈ: അയൽക്കാരന്റെ പീഡനശ്രമത്തിൽ നിന്ന് സഹോദരിയെ രക്ഷിച്ചത് 14കാരൻ. മുംബൈ ജുഹുവിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആറുവയസുള്ള സഹോദരിയെയാണ് കൃത്യമായ ഇടപെടലിലൂടെ പതിനാലുകാരൻ രക്ഷപെടുത്തിയത്.

പകൽസമയത്ത് ആറുവയസുകാരിയും സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും ടിവി കാണുന്നതിനിടെ കേബിൾ കണക്ഷനിൽ തകരാറുണ്ടായി. ഇത് പരിഹരിക്കാൻ സഹായം തേടി പെൺകുട്ടി അയൽക്കാരനായ 45കാരന്റെ വീട്ടിലെത്തി. എന്നാൽ, പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

സഹോദരിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടതോടെ 14കാരൻ ഇവിടേക്ക് കുതിച്ചെത്തി. തുടർന്ന്, അയൽക്കാരനിൽ നിന്ന് സഹോദരിയെ രക്ഷിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. മാതാപിതാക്കൾ തിരികെയെത്തിയപ്പോൾ സംഭവം തുറന്നുപറഞ്ഞു. തുടർന്ന് ഇവർ ജുഹു പോലീസിൽ പരാതി നൽകുകയായിരുന്നു. ഉടൻ തന്നെ പോലീസ് സ്‌ഥലത്തെത്തി അയൽക്കാരനെ അറസ്‌റ്റ്‌ ചെയ്‌തു. സഹോദരിയെ പീഡനശ്രമത്തിൽ നിന്ന് രക്ഷിച്ച പതിനാലുകാരനെ പോലീസ് അഭിനന്ദിക്കുകയും ചെയ്‌തു.

Also Read: ദളിത് വിഭാഗത്തെ അധിക്ഷേപിച്ച് വീഡിയോ; നടി മീര മിഥുന്‍ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE