കോഴിക്കോട്: നിപ ബാധിച്ചു മരിച്ച 12 വയസുകാരന്റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന 15 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ് ആയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ഇതോടെ സംസ്‌ഥാനത്ത് നിപ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന 123 പേരുടെ സാംപിളുകളാണ് നെഗറ്റീവ് ആയത്. അതേസമയം ജാഗ്രത കൈവിടാതെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രി അറിയിച്ചു.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് സര്‍വൈലന്‍സ്, ഫീവര്‍ സര്‍വൈലന്‍സ്, സാംപിൾ പരിശോധന എന്നിവ തുടരും. നിപ കേസ് അവസാനമായി റിപ്പോർട് ചെയ്‌തതിന് ശേഷമുള്ള 21 ദിവസങ്ങൾ അതീവ ജാഗ്രതയോടെയാണ് മുന്നോട്ട് കൊണ്ട് പോകേണ്ടത്. നിലവിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഹൈ റിസ്‌ക് കാറ്റഗറിയിലുള്ള ആളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്.
അതേസമയം സംസ്‌ഥാനത്ത് നിപ സ്‌ഥിരീകരിച്ചതിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ ഇപ്പോഴും പുരോഗമിക്കുകയാണ്. പൂനെ എൻഐവിയിൽ നിന്നെത്തിയ വിദഗ്‌ധ സംഘം രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി സാംപിളുകൾ ശേഖരിച്ചിരുന്നു. കൂടുതൽ സാംപിളുകൾ ഇന്ന് പരിശോധിക്കുമെന്നും, ഇവയുടെ ഫലം രണ്ട് ദിവസത്തിനുള്ളിൽ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
Read also: ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ച് 10 വയസുകാരി മരിച്ചു; 29 പേർ ചികിൽസയിൽ