ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ച് 10 വയസുകാരി മരിച്ചു; 29 പേർ ചികിൽസയിൽ

By Team Member, Malabar News
Girl Died In Tamil Nadu
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടിൽ ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ചതിനെ തുടർന്ന് 10 വയസുകാരി മരിച്ചു. ലക്ഷ്‌മി നഗര്‍ സ്വദേശി ആനന്ദിന്റെ മകന്‍ ലോഷിണിയാണ് മരിച്ചത്. തിരുവണ്ണാമലയിലെ ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ചതിന് പിന്നാലെ വെള്ളിയാഴ്‌ചയാണ്‌ സംഭവം ഉണ്ടായത്. ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അര്‍ണിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് കുട്ടി മരണപ്പെട്ടത്.

കുടുംബത്തോടൊപ്പമാണ് പെൺകുട്ടി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചത്. നിലവിൽ കുടുംബത്തിലെ മറ്റ് 3 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ ഇതേ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായ 29 പേരെയും നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്.

സംഭവത്തെ തുടർന്ന് പോലീസും, ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതരും ചേർന്ന് ഹോട്ടലിൽ പരിശോധന നടത്തി. 15 കിലോയോളം കോഴിയിറച്ചിയാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. തുടർന്ന് ഹോട്ടലുടമ അംജദ് ബാഷ, പാചകക്കാരന്‍ മുനിയാണ്ടി എന്നിവരെ നിലവിൽ പോലീസ് കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു.

Read also: ഗൃഹനാഥൻ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍; ഭാര്യ കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE