തിരുവനന്തപുരം: ഗൃഹനാഥനെ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ടാപ്പിംഗ് തൊഴിലാളിയായ അമ്പൂരി കണ്ടംതിട്ട ജിബു ഭവനില്‍ സെല്‍വ മുത്തു (52) വാണ് വീടിനുള്ളില്‍ ദുരൂഹമായ സാഹചര്യത്തില്‍ വെട്ടേറ്റു മരിച്ചത്. ഇയാളുടെ ഭാര്യ ഷീബയെ നെയ്യാര്‍ ഡാം പോലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
സെല്‍വ മുത്തുവിന് പരിക്കേറ്റതായി ഷീബയാണ് നാട്ടുകാരെ അറിയിച്ചത്. തുടർന്ന് അയൽക്കാർ വീടിനകത്തു കയറി പരിശോധിച്ചപ്പോഴാണ് സെല്‍വ മുത്തുവിനെ കഴുത്തിനും തലക്കും വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. മൃതദ്ദേഹം പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും തെളിവെടുപ്പ് നടത്തി. കൊലപാതകത്തിൽ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Read also: പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചെന്ന് ആരോപണം; യുവാവിനെ കൊലപ്പെടുത്തി