സംസ്‌ഥാനത്തെ ഭക്ഷ്യവിഷബാധ; റിപ്പോർട് തേടി ഹൈക്കോടതി

ഭക്ഷ്യവിഷബാധ സംബന്ധിച്ച് ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറിയോട് ചീഫ് ജസ്‌റ്റിസ്‌ റിപ്പോർട് തേടി. കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കണമെന്നും രണ്ടാഴ്‌ചക്കുള്ളിൽ റിപ്പോർട് നൽകാനുമാണ് നിർദ്ദേശം.

By Trainee Reporter, Malabar News
kerala high court
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഭക്ഷ്യവിഷബാധ കേസുകളിൽ ഹൈക്കോടതി വീണ്ടും ഇടപെടുന്നു. ഭക്ഷ്യവിഷബാധ സംബന്ധിച്ച് ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറിയോട് ചീഫ് ജസ്‌റ്റിസ്‌ റിപ്പോർട് തേടി. കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കണമെന്നും രണ്ടാഴ്‌ചക്കുള്ളിൽ റിപ്പോർട് നൽകാനുമാണ് നിർദ്ദേശം. സംസ്‌ഥാനത്ത്‌ അടുത്തിടെയായി ഭക്ഷ്യവിഷബാധാ റിപ്പോർട്ടുകൾ വർധിച്ചു വരുന്നതിന്റെ പശ്‌ചാത്തത്തിലാണ് കോടതിയുടെ ഇടപെടൽ.

അതിനിടെ, മെഡിക്കൽ പരിശോധന നടത്താത്ത ജീവനക്കാരുള്ള ഹോട്ടലുകൾക്കും റസ്‌റ്റോറന്റുകൾക്കും ഫെബ്രുവരി ഒന്ന് മുതൽ പ്രവർത്തിക്കാൻ അനുവാദം നൽകില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എല്ലാ തരം ഭക്ഷ്യോൽപ്പാദന, വിതരണ സ്‌ഥാപനങ്ങൾക്കും ഇത് ബാധകമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യസുരക്ഷാ നിയമം അനുശാസിക്കുന്ന രീതിയിലുള്ള മെഡിക്കൽ പരിശോധനയും സർട്ടിഫിക്കറ്റുമാണ് വേണ്ടത്. നടപടി ക്രമങ്ങൾ പൂർത്തിയാകാത്തതും വ്യാജമായതുമായ സർട്ടിഫിക്കറ്റ് കണ്ടെത്തിയാൽ സ്‌ഥാപനം പൂട്ടുകയും ലൈസൻസ് ഉൾപ്പടെ റദ്ദാക്കുന്ന നടപടി സ്വീകരിക്കും. പരിശോധന നടത്തുമ്പോൾ പൂട്ടുന്ന സ്‌ഥാപനങ്ങളുടെ പേരു വിവരങ്ങൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കണമെന്നും മന്ത്രി അറിയിച്ചു.

സ്‌ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ താമസിക്കുന്ന ഇടങ്ങൾ തൊഴിൽ വകുപ്പുമായി ചേർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ജോലിക്കാർ  താമസിക്കുന്ന ഇടങ്ങളിലെ ശുചിത്വവും സാഹചര്യങ്ങളും അടക്കം പരിശോധിക്കും. ഇതിനായി ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്‌ടർ ഉൾപ്പെടെയുള്ളവർക്ക് പ്രത്യേക ട്രയിനിങ് നൽകുമെന്നും മന്ത്രി അറിയിച്ചു.

അതിനിടെ, പറവൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ചികിൽസയിൽ ഉള്ളവരുടെ ആരോഗ്യസ്‌ഥിതി സാധാരണ നിലയിലാണെന്നും, സംഭവത്തിൽ ഹോട്ടലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. തുടർനടപടികൾ സ്വീകരിക്കുന്നതിന് ആവശ്യമായ പരിശോധനകൾ നടത്താൻ നിർദ്ദേശം നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.

വടക്കന്‍ പറവൂരില്‍ ഭക്ഷ്യവിഷബാധയ്‌ക്കിടയാക്കിയ ഹോട്ടല്‍ മജിലിസിന്റെ ഉടമകള്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഹോട്ടലിലെ ചീഫ് കുക്ക് പൊലീസ് കസ്‌റ്റഡിയിലാണ്. ഉടമകളെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഹോട്ടലിന്റെ ലൈസന്‍സ് ആരോഗ്യവകുപ്പ് റദ്ദാക്കിയിട്ടുണ്ട്. മജ്‌ലിസിൽ നിന്നും കുഴിമന്തി കഴിച്ച 65 പേരാണ് ആകെ ചികിൽസ തേടിയിട്ടുളളത്.

Most Read: രഞ്‌ജിത്ത് വധക്കേസ്; വിചാരണ കോട്ടയത്തേക്ക് മാറ്റണമെന്ന ഹരജി തള്ളി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE