ഒമാനിൽ 185 പുതിയ കോവിഡ് രോഗികൾ; 97 പേർക്ക് രോഗമുക്‌തി

By News Desk, Malabar News
Covid Updates oman
Representational Image
Ajwa Travels

മസ്‌കറ്റ്: ഒമാനില്‍ 185 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പുതിയതായി കോവിഡ് മരണങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 97 പേര്‍ കൂടി രോഗമുക്‌തി നേടി.

രാജ്യത്ത് ഇതുവരെ 1,35,041 പേര്‍ക്കാണ് കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,27,266 പേരും രോഗമുക്‌തരായിട്ടുണ്ട്. 532 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിലെ കണക്കുകള്‍ പ്രകാരം രോഗമുക്‌തി നിരക്ക് 94.2 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെ 96 പേര്‍ ഇപ്പോള്‍ ചികിൽസയിൽ കഴിയുന്നുണ്ട്. ഇതിൽ 29 പേരുടെ നില ഗുരുതരമാണ്.

Also Read: കോവിഡ് കാലത്തും റെക്കോർഡ് ഉൽപാദനം; വികസനത്തിന് പിന്നിൽ കർഷകർ; മോദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE