ഒമാനിലെ ബീച്ചുകളിലെയും പാര്‍ക്കുകളിലെയും നിയന്ത്രണം തുടരും

By News Desk, Malabar News
Ajwa Travels

മസ്‌ക‍റ്റ്: ഒമാനിലെ ബീച്ചുകളിലും പാര്‍ക്കുകളിലും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തുടരാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. രാജ്യത്തെ കോവിഡ് കേസുകളിലെ വര്‍ധനവ് കണക്കിലെടുത്താണ് തീരുമാനം.

ഇതിന് പുറമെ രാജ്യത്തെ റസ്‌റ്റ് ഹൗസുകള്‍, ഫാമുകള്‍, വിന്റര്‍- ഡെസര്‍ട്ട് ക്യാമ്പുകള്‍ തുടങ്ങിയ സ്‌ഥലങ്ങളില്‍ നടക്കാറുള്ള എല്ലാത്തരം ആള്‍ക്കൂട്ടങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീടുകളിലും സ്വകാര്യ സ്‌ഥലങ്ങളിലും കുടുംബങ്ങളുടെ ഒത്തുചേരല്‍ ഒഴിവാക്കണമെന്ന്  ആവശ്യപ്പെട്ടിട്ടുണ്ട്.

ഫെബ്രുവരി 11 മുതല്‍ രണ്ടാഴ്‍ചത്തേക്ക് ബീച്ചുകളും പാര്‍ക്കുകളും അടച്ചിടാനായിരുന്നു നേരത്തെ തീരുമനിച്ചിരുന്നത്. ഇതാണ് അനിശ്‌ചിത കാലത്തേക്ക് നീട്ടിയത്.

National News: നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാം; യുകെ കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE