മസ്‌ക്കറ്റ്: ഒമാനിൽ പ്രവാസികൾക്ക് ചൊവ്വാഴ്‌ച മുതൽ അസ്‌ട്രാസെനക്ക വാക്‌സിൻ (കോവിഷീൽഡ്) നൽകി തുടങ്ങിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആദ്യ ഡോസ് ആണ് നൽകുന്നത്. മുൻകൂട്ടി രജിസ്‌റ്റർ ചെയ്‌തവർക്ക് മാത്രമാണ് വാക്‌സിൻ ലഭിക്കുക. തരാസുദ് പ്‌ളസ് മൊബൈൽ ആപ്‌ളിക്കേഷൻ സംവിധാനത്തിലൂടെയോ covid19.moh.gov എന്ന വെബ്‍സൈറ്റ് വഴിയോ രജിസ്‌റ്റർ ചെയ്യാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ഒമാനിലെ ഷഹീൻ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽ ബുധനാഴ്‌ച മുതൽ വാക്‌സിനേഷൻ പുനഃരാരംഭിക്കും. അൽ ഖബൂറ, സുവൈഖ് വിലായത്തുകളിലെ എല്ലാ ആരോഗ്യ സ്‌ഥാപനങ്ങളിലും വാക്‌സിനേഷൻ പുനഃരാരംഭിക്കുകയാണെന്ന് നോർത്ത് അൽ ബാത്തിന ഹെൽത്ത് സർവീസസ് ഡയറക്‌ടറേറ്റ് ജനറൽ പ്രസ്‌താവനയിൽ അറിയിച്ചു.
Also Read: വനിതാ ജീവനക്കാര്‍ അധികമെങ്കിൽ തമ്മിൽത്തല്ല് ഉറപ്പ്; രാജസ്‌ഥാന്‍ മന്ത്രി