കോവിഡ്; ഒമാനിൽ ചികിൽസയിൽ കഴിയുന്നത് 20 രോഗികള്‍ മാത്രം

By News Bureau, Malabar News
oman covid-patients
Representational Image
Ajwa Travels

മസ്‍കറ്റ്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത് മൂന്ന് കോവിഡ് രോഗികളെ മാത്രം. ഇവര്‍ ഉള്‍പ്പടെ ആകെ 20 രോഗബാധിതരാണ് ഇപ്പോൾ ചികിൽസയിലുള്ളത്. ഇതില്‍ 10 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

നിലവില്‍ 526 കോവിഡ് രോഗികള്‍ മാത്രമാണ് രാജ്യത്തുള്ളത്. രാജ്യത്ത് 24 മണിക്കൂറിനിടെ പുതിയതായി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചത് 12 പേര്‍ക്ക് മാത്രമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ചികിൽസയിലായിരുന്ന 10 പേര്‍ കൂടി രോഗമുക്‌തി നേടിയപ്പോൾ ഒരു കോവിഡ് മരണവും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌.

രാജ്യത്ത് ആകെ 3,04,066 പേര്‍ക്കാണ് ഇതുവരെ കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഇവരില്‍ 2,99,434 പേരാണ് ഇതിനോടകം രോഗമുക്‌തി നേടിയത്. അതേസമയം 4106 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്‍ടമായി.

Most Read: കനത്ത മഴ; പിഎസ്‌സി പരീക്ഷകള്‍ മാറ്റി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE