കനത്ത മഴ; പിഎസ്‌സി പരീക്ഷകള്‍ മാറ്റി

By News Bureau, Malabar News
PSC meeting
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പിഎസ്‌സി പരീക്ഷകള്‍ മാറ്റി. ഒക്‌ടോബർ 21, 23 തീയതികളില്‍ നടത്താന്‍ നിശ്‌ചയിച്ച പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുന്നതാണ്.

നേരത്തെ കനത്ത മഴയെ തുടർന്ന് വിവിധ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. കാലിക്കറ്റ്, കണ്ണൂര്‍, എംജി സര്‍വകലാശാലകളാണ് ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ നീട്ടിയത്. മഴയെ തുടർന്ന് പ്ളസ്‌വണ്‍ പരീക്ഷകളും നേരത്തെ മാറ്റിവെച്ചിരുന്നു.

കണ്ണൂര്‍ സര്‍വകലാശാല രണ്ടാം വര്‍ഷ വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷകളും ഐടി പഠന വകുപ്പിലെ ഒന്നാം സെമസ്‌റ്റര്‍ എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷകളുമാണ് മാറ്റിവച്ചത്. കാലിക്കറ്റ് സര്‍വകലാശാലയും കേരള സര്‍വകലാശാലയും എംജി സര്‍വകലാശാലയും എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്.

Most Read: മകന് 18 തികഞ്ഞാലും വിദ്യാഭ്യാസ ചിലവ് പിതാവ് വഹിക്കണം; ഡെൽഹി ഹൈക്കോടതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE