ഒമാന്‍; ഒന്‍പത് മാസത്തിനുള്ളില്‍ 2.63 ലക്ഷം പ്രവാസികള്‍ മടങ്ങി

By Team Member, Malabar News
Malabarnews_oman
Representational image
Ajwa Travels

ഒമാന്‍ : 2020 ലെ ആദ്യ ഒൻപത് മാസങ്ങളില്‍ ഒമാനില്‍ നിന്നും 2.63 ലക്ഷം പ്രവാസികള്‍ മടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. നാഷണല്‍ സെന്റര്‍ ഫോര്‍ സ്‌റ്റാറ്റിസ്‌റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പുറത്തിറക്കിയ കണക്കിലാണ് ഇക്കാര്യം വ്യക്‌തമാകുന്നത്. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഈ കാലയളവില്‍ രാജ്യത്ത് 16.4 ശതമാനം പ്രവാസികളുടെ കുറവ് ഉണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 2,63,392 ആളുകള്‍ ഒമാനില്‍ നിന്നും മടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ രാജ്യത്ത് ഉണ്ടായിരുന്ന പ്രവാസികളുടെ എണ്ണം 17,12,798 ആണ്. ഇത് ഈ വര്‍ഷം സെപ്റ്റംബര്‍ ആയതോടെ 14,498,406 ആയി കുറഞ്ഞു. കഴിഞ്ഞ ഒന്‍പത് മാസങ്ങളിലായി രാജ്യത്തെ സര്‍ക്കാര്‍ മേഖലയില്‍ 22.4 ശതമാനവും സ്വകാര്യ മേഖലകളില്‍ 17.1 ശതമാനവും പ്രവാസികളുടെ കുറവ് ഉണ്ടായതായാണ് കണക്കുകള്‍ വ്യക്‌തമാക്കുന്നത്. അതേ സാഹചര്യത്തില്‍ തന്നെ പൊതു മേഖലകളിലും സ്വകാര്യ മേഖലകളിലും സ്വദേശികളുടെ തൊഴില്‍ ലഭ്യത കൂട്ടുന്നതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.

ഒമാനില്‍ നിന്നും മടങ്ങി പോകുന്ന പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്. രാജ്യത്തെ ഇന്ത്യക്കാരുടെ എണ്ണത്തിൽ ഈ കാലയളവിന് ശേഷം 20.5 ശതമാനത്തിന്റെ കുറവ് ഉണ്ടായതായാണ് കണക്കുകള്‍ വ്യക്‌തമാക്കുന്നത്. ഒമാനില്‍ പ്രവാസികളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ബംഗ്ലാദേശ് സ്വദേശികളാണ്. പ്രവാസികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന കുറവിനോടൊപ്പം തന്നെ രാജ്യത്ത് താമസിക്കുന്ന പ്രവാസികളുടെ കുടുംബാംഗങ്ങളുടേയും ആശ്രിതരുടേയും എണ്ണത്തിലും വലിയ കുറവ് ഉണ്ടാകുന്നുണ്ട്.

Read also : കുവൈത്തിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ്; ഇന്ത്യക്കാരന് പണം നഷ്‌ടമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE