കുവൈത്തിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ്; ഇന്ത്യക്കാരന് പണം നഷ്‌ടമായി

By Desk Reporter, Malabar News
Kuwait-police_2020-Oct-26
Representational Image
Ajwa Travels

കുവൈത്ത് സിറ്റി: കുവൈത്തിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ്, 29 വയസുകാരനായ ഇന്ത്യക്കാരൻ കഴിഞ്ഞ ദിവസം തട്ടിപ്പിനിരയായി. ഹവല്ലയിലെ വീട്ടിലേക്ക് പോകുന്നതിനിടെ ഷെഹ്റാസാദ് റൗണ്ട്എബൗട്ടിന് സമീപത്ത് വെച്ച് ഒരു കാർ വന്ന് നിൽക്കുകയും പോലീസ് ഉദ്യോഗസ്‌ഥനാണെന്ന് സ്വയം അവകാശപ്പെട്ടയാൾ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുകയും ആയിരുന്നു. തിരിച്ചറിയൽ കാർഡ് എടുക്കാനായി പഴ്‍സ് പുറത്തെടുത്തതോടെ ഇത് തട്ടിയെടുത്ത് കാറിലെത്തിയയാൾ കടന്നു കളഞ്ഞുവെന്ന് യുവാവ് പറഞ്ഞു.

സംഭവത്തിൽ ശുവൈഖ് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തു. 114 ദിനാർ നഷ്‌ടമായതായി യുവാവ് പരാതിയിൽ പറയുന്നു. കാറിനെക്കുറിച്ചും തട്ടിപ്പ് നടത്തിയ വ്യക്‌തിയെ കുറിച്ചുമുള്ള വിവരങ്ങൾ യുവാവ് പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ കൈമാറിയിട്ടുണ്ട്. എന്നാൽ പരാതിക്കാരൻ നൽകിയ കാറിന്റെ നമ്പറും വാഹന വിവരങ്ങളും യോജിക്കാത്തതിനാൽ കാറിന്റെ നമ്പർ വ്യാജമാണെന്ന വിലയിരുത്തലിലാണ് പോലീസ്.

Also Read:  രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീക്കാനൊരുങ്ങി കുവൈത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE