മുംബൈ: മഹാരാഷ്‌ട്രയിൽ ചോക്ക്ളേറ്റ് നൽകി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു. കേസിൽ അയൽവാസിയായ 20കാരനെ അറസ്‌റ്റ് ചെയ്‌തു. താനെ ജില്ലയിലെ രാംനഗറിൽ നവംബർ 14നാണ് കേസിനാസ്‌പദമായ സംഭവം.
വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ അയൽവാസിയായ യുവാവ് ചോക്ക്ളേറ്റ് നൽകി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. പോക്‌സോ ആക്‌ട് പ്രകാരമാണ് യുവാവിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
പോക്‌സോ വകുപ്പിന് പുറമെ ഐപിസി സെക്ഷൻ 376 വകുപ്പും ചേർത്താണ് യുവാവിനെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ യോഗേഷ് ചവാൻ പറഞ്ഞു.
Kerala News: പുതിയ കാലത്തിന് അനുസൃതമായി ഭവന നയം പുതുക്കും; മന്ത്രി കെ രാജൻ