തിരുവനന്തപുരം: കേരളത്തില്‍ അടിക്കിടെ ഉണ്ടാകുന്ന ദുരന്തങ്ങളുടെയും പ്രകൃതി ക്ഷോഭങ്ങളുടെയും സാഹചര്യത്തില്‍ പുതിയ കാലത്തിന് ഉതകുന്ന രീതിയിലുള്ള ഭവന നയം രൂപീകരിക്കുമെന്ന് കേരള റവന്യൂ–ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു.
കേരള സംസ്‌ഥാന ഭവന നിർമാണ ബോര്‍ഡില്‍ പുതിയതായി പ്രവേശിച്ച എഞ്ചിനീയര്‍മാര്‍ക്കുള്ള പരിശീലനം തിരുവനന്തപുരം സെന്റര്‍ ഫോര്‍ മാനേജ് ഡെവലപ്‌മെന്റില്‍ ഉൽഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിക്ക് ഇണങ്ങും വിധത്തിലുള്ള ഭവന നിര്‍മാണത്തിന് നാം ഓരോരുത്തരും മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം ഓര്‍മപെടുത്തി.
ഉദ്യോഗസ്‌ഥര്‍ കേവലം തന്റെ ജോലി ചെയ്‌ത് കഴിഞ്ഞു കൂടുന്ന രീതിയില്‍ നിന്നും മാറി സാമൂഹ്യ പ്രതിബദ്ധതയോടെ ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കെട്ടിട നിര്‍മാണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യകള്‍ മനസിലാക്കുന്നതിനും പ്രയോഗത്തില്‍ വരുത്തുന്നതിനും ഈ കേന്ദ്രത്തിലൂടെ സാധ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Also: ശബരിമല യുവതീ പ്രവേശന കേസ് പരിഗണിക്കണം; ചീഫ് ജസ്‌റ്റിസിന് കത്ത്