അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘21 ഗ്രാംസ്’ റിലീസ് പ്രഖ്യാപിച്ചു. ചിത്രം 18ന് തിയേറ്ററുകളില്‍ എത്തും. കൊലപാതകവും തുടര്‍ന്നുണ്ടാകുന്ന അന്വേഷണവുമാണ് ‘21 ഗ്രാംസ്’ പറയുന്നത്.
‘ട്രാഫിക്കി’ന് ശേഷം അനൂപ് മേനോന്റെ ഒരു കംപ്ളീറ്റ് ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ചിത്രത്തില്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി നന്ദകിഷോര്‍ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോന് അവതരിപ്പിക്കുന്നത്. യുവതാരം അനു മോഹനും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. വ്യത്യസ്തമായ ലുക്കിലായിരിക്കും താരം എത്തുക.
ദ ഫ്രന്‍ഡ് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിൽ സംവിധായകൻ രഞ്ജിത്ത്, രഞ്ജി പണിക്കർ, ലെന, ലിയോണ ലിഷോയ്, മാനസ രാധാകൃഷ്ണന്, നന്ദു, ശങ്കര്‍ രാമകൃഷ്ണന്, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നു.
ദീപക് ദേവാണ് ചിത്രത്തിന് ഈണം പകരുന്നത്. ജിത്തു ദാമോദര്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ അപ്പു എന്‍ ഭട്ടതിരിയാണ്.
Most Read: ടാറ്റൂ ആർട്ടിസ്റ്റിനെതിരായ പീഡനക്കേസ്; പരാതിയുമായി ഫ്രഞ്ച് വനിതയും