ന്യൂഡെല്‍ഹി: രാജ്യത്ത് വൻ മയക്കുമരുന്ന് വേട്ട. ഡെല്‍ഹിയില്‍ നിന്ന് 2500 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. ഫരീദാബാദിലെ ഒരു വീട്ടില്‍ നിന്നാണ് 354 കിലോഗ്രാം ഹെറോയ്ന്‍ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
കശ്‌മീരിലെ അനന്ത്നാഗ് നിവാസിയും അഫ്ഗാന്‍ സ്വദേശിയുമായ ഹസ്രത് അലി, പഞ്ചാബിലെ ജലന്ധര്‍ സ്വദേശികളായ റിസ്വാന്‍ അഹ്‌മദ്, ഗുര്‍ജോത് സിംഗ്, ഗുര്‍ദീപ് സിംഗ് എന്നിവരാണ് പോലീസിന്റെ വലയിലായത്.
ഈ മാഫിയയുടെ മുഖ്യ ആസൂത്രകനായ നവ്പ്രീത് സിംഗ് പോര്‍ച്ചുഗലില്‍ നിന്നാണ് ഇത് നിയന്ത്രിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. കൂടാതെ അഫ്ഗാനിസ്‌ഥാനില്‍ നിന്ന് ചാക്കുകളിലും കാർട്ടനുകളിലും രാസവസ്‌തു എത്തിച്ച് മധ്യപ്രദേശിലെ ഷിവ്പുരിയിലെ ഫാക്‌ടറിയിലാണ് ഹെറോയ്ന്‍ നിര്‍മിച്ചുവന്നതെന്നും പോലീസ് വ്യക്‌തമാക്കി.
ഇത്തരത്തിൽ നിർമിച്ച ലഹരിമരുന്ന് ഡെൽഹി, പഞ്ചാബ്, ഹരിയാന, രാജസ്‌ഥാൻ, ജമ്മു കശ്‌മീർ എന്നിങ്ങനെ വിവിധ സംസ്‌ഥാനങ്ങളിൽ വിൽക്കുന്നതാണ് ഇവരുടെ രീതിയെന്നും പോലീസ് പറഞ്ഞു.
Most Read: ഒഡിഷയില്‍ അന്തര്‍സംസ്‌ഥാന നായാട്ട് സംഘം പിടിയില്‍