റിയാദ്: അഴിമതി നടത്തിയതിനും, അതിന് കൂട്ട് നിന്നതിനും 271 പേരെ അറസ്‌റ്റ് ചെയ്‌ത് സൗദി. സ്വദേശികളും വിദേശികളും ഉൾപ്പടെയാണ് ഇപ്പോൾ അറസ്‌റ്റിലായത്. കൂടാതെ 639 പേർക്കെതിരെ കൂടി അഴിമതി വിരുദ്ധ അതോറിറ്റി അന്വേഷണം നടത്തുകയാണ്.
അഴിമതിയെ തുടർന്ന് രാജ്യത്തെ പ്രതിരോധം, ആഭ്യന്തരം, നാഷണല്‍ ഗാര്‍ഡ്‌സ്, മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം എന്നിങ്ങനെ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്‌ഥരാണ് അറസ്‌റ്റിലായത്. ഇവർക്കെതിരെ കൈക്കൂലി വാങ്ങുക, അധികാര ദുര്‍വിനിയോഗം, വ്യാജരേഖ ചമയ്‌ക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
പ്രതികളെ കണ്ടെത്തുന്നതിനായി അഴിമതി വിരുദ്ധ അതോറിറ്റി 10,392 പരിശോധനകളും, നിരവധി അന്വേഷണങ്ങളും നടത്തിയിട്ടുണ്ട്. ഇതിനൊടുവിലാണ് പ്രതികൾ അറസ്‌റ്റിലായത്. കൂടാതെ സംശയം തോന്നുന്ന അഡ്‌മിനിസ്‌ട്രേറ്റീവ്, സാമ്പത്തിക ഇടപാടുകള്‍ 980 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് അറിയിക്കുകയോ, [email protected] എന്ന ഇ മെയില്‍ ഐഡിയില്‍ അറിയിക്കുകയോ, 0114420057 എന്ന നമ്പറില്‍ ഫാക്‌സ് അയക്കുകയോ ചെയ്യണമെന്ന് അതോറിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടു.
Read also: ‘മുഖ്യമന്ത്രിയുടെ ഉൾപ്പെടെ പേരുകൾ പറയാൻ നിർബന്ധിച്ചു’; ആരോപണത്തിൽ ഉറച്ച് സന്ദീപ് നായർ