ഒമാൻ; 24 മണിക്കൂറിൽ 337 കോവിഡ് ബാധിതർ, 252 രോഗമുക്‌തർ

By Team Member, Malabar News
oman covid
Representational image
Ajwa Travels

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 337 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ കോവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം രാജ്യത്ത് ഒരാൾ കൂടി മരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. കഴിഞ്ഞ ദിവസത്തെ കണക്കുകൾ കൂടിയാകുമ്പോൾ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,37,929 ആയി ഉയർന്നു. കൂടാതെ ഇതുവരെ രാജ്യത്ത് റിപ്പോർട് ചെയ്‍ത ആകെ കോവിഡ് മരണം 1,544 ആയും ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തരായവരുടെ എണ്ണം കോവിഡ് ബാധിതരേക്കാൾ കുറവാണ്. 252 പേരാണ് രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് മുക്‌തരായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ 1,29,543 പേരും കോവിഡ് മുക്‌തരായിട്ടുണ്ട്. 94 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് രോഗമുക്‌തി നിരക്കെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്‌ഥിരീകരിച്ച 28 പേരെ കൂടി ആശുപത്രികളിൽ ചികിൽസയിൽ പ്രവേശിപ്പിച്ചു. ഇതോടെ രാജ്യത്ത് നിലവിൽ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നവരുടെ ആകെ എണ്ണം 141 ആണ്. ഇവരിൽ 42 പേരുടെ നില ഗുരുതരമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിൽസയിൽ കഴിയുകയാണ്.

Read also : യുഎഇയില്‍ ഇന്ന് 3,236 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE