ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 40,000ന് താഴെയെത്തി. 34,973 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. എന്നാൽ ഇതിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചത് കേരളത്തിൽ നിന്നാണ്. 26,200 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ രോഗബാധ ഉണ്ടായത്.
കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 37,681 ആളുകൾ കൂടി കോവിഡ് മുക്‌തരായി. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,31,74,954 ആയി ഉയർന്നു. ഇവരിൽ 3,23,42,299 പേരും ഇതുവരെ രോഗമുക്‌തരായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ എണ്ണം 260 ആണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 4,42,009 ആയി ഉയർന്നു. കൂടാതെ രാജ്യത്ത് നിലവിൽ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 3,90,646 ആണ്.
Read also: വിമാനത്താവളത്തിൽ ഉയർന്ന കോവിഡ് പരിശോധനാ നിരക്ക്; നിഷേധിച്ച് സിയാൽ