ജാര്‍ഖണ്ഡില്‍ 5 നക്‌സലുകള്‍ പിടിയില്‍; ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു

By Staff Reporter, Malabar News
Naxals arrested in Jharkhand
നക്‌സലുകളിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങൾ(Image Courtesy: ANI)
Ajwa Travels

ഗുംല: അഞ്ച് നക്‌സലുകളെ ജാര്‍ഖണ്ഡിലെ ഗുംല ജില്ലയില്‍ വെച്ച് അറസ്‌റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. ഇവരില്‍ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പോലീസ് പിടിച്ചെടുത്തു.

അറസ്‌റ്റിലായവര്‍ ത്രിതിയ പ്രസ്‌തുതി കമ്മിറ്റി (ടിപിസി)യില്‍ ഉള്‍പ്പെടുന്നവര്‍ ആണെന്നും ഇവരില്‍ മൂന്നുപേരില്‍ നിന്ന് റൈഫിളും പിസ്‌റ്റളും ഉള്‍പ്പടെയുള്ളവ കണ്ടെടുത്തിട്ടുണ്ടെന്നും ഗുംല പോലീസ് സൂപ്രണ്ട് എച്ച്പി ജനാര്‍ദ്ദനന്‍ അറിയിച്ചു.

പിടിയിലായ നക്‌സലൈറ്റുകള്‍ക്ക് വ്യാപാരികളുടെ കള്ളപ്പണം വെളുപ്പിക്കുന്നതില്‍ പങ്കുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇവരുടെ സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്‌തമാക്കി.

Read Also: എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തില്‍; നേതാക്കളുമായി ഇന്ന് കൂടിക്കാഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE