കൽപ്പറ്റ: നാല് കിലോ കഞ്ചാവുമായി 5 യുവാക്കൾ പിടിയിൽ. കോഴിക്കോട് അടിവാരം സ്വദേശികളായ സിറാജ് (30), റൂഫ്സൽ (22), സുൽത്താൻ (20), മുഹമ്മദ് ഇർഫാൻ (22), സുബീർ (23) എന്നിവരാണ് പിയിലായത്. പൊലീസിന് ലഭ്യമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്.
രണ്ട് കാറുകളിലായി കടത്തുകയായിരുന്ന കഞ്ചാവാണ് വൈത്തിരി പോലീസ് പിടികൂടിയത്. വയനാട്ടില്‍ വിതരണം ചെയ്യാനെത്തിച്ച കഞ്ചാവാണ് ഇതെന്ന് പോലീസ് പറയുന്നു. പിടിയിലായ എല്ലാവരും പുതുപ്പാടി മൈലള്ളാംപാറ സ്വദേശികളാണെന്ന് പോലീസ് വ്യക്തമാക്കി. ഇവരുടെ പേരിൽ മറ്റ് എന്തെങ്കിലും കേസുകൾ ഉണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരുന്നു.
സബ് ഇൻസ്പെക്ടർ കെ.എസ് ജിതേഷിന്റെ നേതൃത്വത്തിൽ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.കെ. വിപിന്‍, രാകേഷ് കൃഷ്ണ, ഷാജഹാന് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രതികളെ തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരാക്കും.
National News: കോവാക്സീന് മൂന്നാം ഘട്ട പരീക്ഷണം; അനുമതി തേടി ഭാരത് ബയോടെക്