കൊവാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം; അനുമതി തേടി ഭാരത് ബയോടെക്

By News Desk, Malabar News
UK Covid Vaccine
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിന് അനുമതി തേടി ഭാരത് ബയോടെക്. അനുമതി തേടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയെ (ഡിസിജിഐ) ആണ് ഭാരത് ബയോടെക് സമീപിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടാംഘട്ട പരീക്ഷണങ്ങളുടെ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ സമ്പൂര്‍ണ റിപ്പോര്‍ട്ട് ആദ്യം സമര്‍പ്പിക്കാന്‍ ഡിസിജിഐ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിച്ച വാക്‌സിനാണു പരീക്ഷണ ഘട്ടത്തിലുള്ള കൊവാക്‌സിന്‍. മൂന്നാംഘട്ട പരീക്ഷണങ്ങള്‍ക്ക് അനുമതി ആവശ്യപ്പെട്ട് ഭാരത് ബയോടെക് ഒക്‌ടോബർ രണ്ടിനാണ് ഡിസിജിഐയെ സമീപിച്ചത്. 10 സംസ്‌ഥാനങ്ങളിലായി 19 കേന്ദ്രങ്ങളില്‍ 18 വയസിന് മുകളിലുള്ള 28,500 പേരില്‍ വാക്‌സിന്‍ പരീക്ഷിച്ചതായി ഭാരത് ബയോടെക് അപേക്ഷയില്‍ പറയുന്നു.

Entertainment News: സിബി മലയില്‍ – രഞ്‌ജിത് കൂട്ടുകെട്ട് വീണ്ടും; ‘കൊത്ത്’ ചിത്രീകരണം ആരംഭിച്ചു

എന്നാല്‍ കൊവാക്‌സിന്‍ രണ്ടാം ഘട്ട പരീക്ഷണം ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നും രണ്ടാമത്തെ ഡോസ് ചില സ്‌ഥലങ്ങളില്‍ ഇനിയും നല്‍കിയിട്ടില്ലെന്നും ആണ് വിവരം. കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ രൂപകല്‍പ്പന തൃപ്‌തികരമാണെന്ന് വിദഗ്‌ധ സമിതി വിലയിരുത്തി. എങ്കിലും രണ്ടാംഘട്ട പരീക്ഷണങ്ങളുടെ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ സമ്പൂര്‍ണ റിപ്പോര്‍ട്ട് സമിതി ആവശ്യപ്പെടുക ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE