ആദിവാസി വിഭാഗത്തിൽ നിന്ന് 500 ബീറ്റ് ഫോറസ്‌റ്റ് ഓഫിസർമാരെ നിയമിക്കും; മന്ത്രി

By News Bureau, Malabar News
K-Radhakrishnan
Ajwa Travels

തിരുവനന്തപുരം: ആദിവാസി വിഭാഗത്തിൽ നിന്ന് 500 ബീറ്റ് ഫോറസ്‌റ്റ് ഓഫിസർമാരെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി- പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ. 100 വനിതകൾക്ക് ഉപ്പടെയാണ് നിയമനം. 200 പേരെ എക്‌സൈസ് വകുപ്പിൽ നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. വിതുര കല്ലാർ നാരകത്തുംകാല ആദിവാസി ഊര് സന്ദർശനത്തിനിടെ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ആദിവാസി ഊരുകളെ സംരക്ഷിക്കുമെന്നും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെ സംയോജിപ്പിച്ച് ഊരുകളിൽ സമഗ്രമാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. മേഖലയിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ പട്ടികവർഗ വികസന വകുപ്പിൽ നിന്ന് ഫണ്ട് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

ആദിവാസി മേഖലകളിലെ ജനങ്ങളെ ബോധവൽക്കരിക്കാനും അവരുടെ പ്രശ്‌നങ്ങൾ നേരിട്ടെത്തി മനസിലാക്കാനും ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും കൂടുതൽ ശ്രദ്ധിക്കണം. അതിലൂടെ അവരുടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയും; മന്ത്രി വ്യക്‌തമാക്കി.

സാക്ഷരതാ മിഷനുമായി ചേർന്ന് തുടർ സാക്ഷരതാ പ്രവർത്തനങ്ങൾ ആദിവാസി ഊരുകളിൽ കാര്യക്ഷമമാക്കുമെന്ന് പറഞ്ഞ മന്ത്രി വിവിധ കാരണങ്ങൾ കൊണ്ട് വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്തവർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് നിർദ്ദേശിച്ചു.

സാക്ഷരതാ പ്രവർത്തനങ്ങളുടെ ഭാഗമായി പത്താം തരം പാസാകുന്ന വിദ്യാർഥികൾക്ക് 3000 രൂപയും 12ആം തരം പാസാകുന്നവർക്ക് 5000 രൂപയും പ്രോൽസാ ഹന സമ്മാനമായി നൽകുമെന്നും ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഏഴ് കുട്ടികളെ പൈലറ്റ് പരിശീലനത്തിന് ഉടനയക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം പുറത്ത് നിന്നുള്ളവർ ആദിവാസി മേഖലകളിൽ എത്തുന്നത് നിരീക്ഷിക്കാൻ വനം-എക്‌സൈസ്-പോലീസ് വകുപ്പുകൾ യോജിച്ച് പ്രവർത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Most Read: കശ്‌മീരിൽ 10 ജെയ്‌ഷെ മുഹമ്മദ് ഭീകരരെ പിടികൂടി എസ്‌ഐ‌എ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE