രാജ്യത്ത് ഇന്നലെ 503,26 പേര്‍ക്ക് രോഗമുക്‌തി, രോഗബാധ 442,81

By Staff Reporter, Malabar News
MALABARNEWS-COVID
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്തെ കോവിഡ് കണക്കുകളില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ വര്‍ധന. 442,81 പേര്‍ക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രോഗബാധ സ്‌ഥിരീകരിച്ചത്. ആകെ രോഗം സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണം 86,360,12 ആണ്. ഇന്നലെ മാത്രം 503,26 പേര്‍ക്ക് രോഗം ഭേദമായി.

നിലവില്‍ 496,657 പേര്‍ മാത്രമേ ചികില്‍സയില്‍ കഴിയുന്നുള്ളു. ഇന്നലെ മാത്രം 512 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. രാജ്യത്ത് ആകെ കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 127,571 ആണ്. ആകെ രോഗം ഭേദമായവരുടെ എണ്ണം 80 ലക്ഷം കടന്നു. 80,137,84 പേരാണ് ഇതുവരെ രോഗമുക്‌തി നേടിയത്.

ഡെല്‍ഹിയില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കുകളാണ് ഇന്നലെ രേഖപ്പെടുത്തിയത്. 7830 പേര്‍ക്കാണ് ഇന്നലെ രോഗം സ്‌ഥിരീകരിച്ചത്. ആകെ കേസുകള്‍ നാലര ലക്ഷം കടന്നു. ഉല്‍സവ കാലവും അതിശൈത്യവും, വായു മലിനീകരണവും ഡെല്‍ഹിയിലെ സ്‌ഥിതി വഷളാക്കി.

Read Also: ഡെല്‍ഹിയില്‍ വായു നിലവാരം മോശം അവസ്‌ഥയില്‍ തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE