കാസർഗോഡ് സ്വദേശിയായ 54കാരിക്ക് ബ്‌ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു

By News Desk, Malabar News
black_fungus_kerala
Ajwa Travels

കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയിൽ ഒരാൾക്ക് ബ്‌ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു. കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാസർഗോഡ് സ്വദേശിയായ 54കാരിക്ക് ഫംഗസ് ബാധ സ്‌ഥിരീകരിച്ചത്‌. ഇവർ പരിയാരം മെഡിക്കൽ കോളേജിലെ നോൺ- കോവിഡ് വാർഡിൽ ചികിൽസയിലാണ്. ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതർ അറിയിച്ചു. നേരത്തെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഇവർ. ഇവിടെ നിന്നാണ് ബ്‌ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചത്‌.

രോഗവിവരം അറിഞ്ഞ ഉടൻ തന്നെ ഇവരെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപ് സമാന ലക്ഷണങ്ങളുള്ള മറ്റൊരാളെയും പരിയാരത്തേക്ക് മാറ്റിയിരുന്നു. കാസർഗോഡ് സ്വദേശിയായ ഇദ്ദേഹത്തിന് ചികിൽസ തുടങ്ങിയെങ്കിലും ഇതുവരെ രോഗം സ്‌ഥിരീകരിച്ചിട്ടില്ല.

Also Read: ലക്ഷദ്വീപിലെ കോവിഡ് പ്രോട്ടോക്കോള്‍ പരിഷ്‌കാരം ചോദ്യം ചെയ്‌തുള്ള ഹരജി തള്ളി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE