ബിഹാർ വിഷമദ്യ ദുരന്തം; സംസ്‌ഥാനത്തെ റെയ്‌ഡുകളിൽ 568 പേർ അറസ്‌റ്റിൽ

By Team Member, Malabar News
568 Were Arrested In Bihar In Raid Due To Hooch Tragedy

പട്‌ന: ബിഹാറിലുണ്ടായ വിഷമദ്യ ദുരന്തത്തെ തുടർന്ന് സംസ്‌ഥാന വ്യാപകമായി പോലീസ് റെയ്‌ഡ്‌ നടത്തി. തുടർന്ന് വിവിധ ജില്ലകളിൽ നടത്തിയ റെയ്‌ഡുകളിൽ നിന്നായി 568 പേരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കൂടാതെ 347 കേസുകളും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. മദ്യനിരോധനം നിലനിൽക്കുന്ന ബിഹാറിലാണ് വിഷമദ്യ ദുരന്തത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്‌ചക്കിടെ 60ഓളം ആളുകൾ മരിച്ചത്. സംസ്‌ഥാനത്തെ മുസഫർപുരിൽ വ്യാജമദ്യ നിർമാണത്തിന്റെ കേന്ദ്രമായ സരാരിയയിൽ പോലീസ് റെയ്‌ഡുകൾ തുടരുകയാണ്.

ബിഹാറിലെ വിവിധ ജില്ലകളിലായി 749 റെയ്‌ഡുകളാണ് പോലീസ് നടത്തിയത്. ഇതേ തുടർന്ന് 15,000 ലീറ്റർ വിദേശമദ്യവും 4,000 ലീറ്റർ നാടൻ മദ്യവും 500 ലീറ്റർ സ്‌പിരിറ്റും പിടികൂടി. കൂടാതെ മദ്യം കടത്തുന്നതിനായി ഉപയോഗിച്ചിരുന്ന 71 വാഹനങ്ങളും, 8 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. വിഷമദ്യ ദുരന്തത്തിന്റെ കാരണക്കാരായ ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്‌തമാക്കിയത്‌.

പ്രതികൾക്കെതിരെ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്കും, സംസ്‌ഥാന പോലീസ് മേധാവിക്കും അദ്ദേഹം നിർദ്ദേശം നൽകുകയും ചെയ്‌തു. കൂടാതെ ഈ മാസം 16ആം തീയതി ചേരുന്ന മദ്യ നിരോധന അവലോകന യോഗത്തിൽ ജില്ല തിരിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Read also: ഇനി ഗവിയിലെ മൂടൽമഞ്ഞിലേക്ക്; കോഴിക്കോട് നിന്ന് സർവീസുമായി കെഎസ്ആർടിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE