കൃത്യമായ രേഖകളില്ല; അതിർത്തി കടത്താൻ ശ്രമിച്ച 6,60,000 രൂപ പിടികൂടി

By Team Member, Malabar News
money arrest
Representational image
Ajwa Travels

മലപ്പുറം : കേരളത്തിൽ നിന്നും കർണാടകയിലേക്ക് പോവുകയായിരുന്ന വാഹനങ്ങളിൽ നിന്നും കൃത്യമായ രേഖയില്ലാതെ കൊണ്ടുവന്ന 6,60,000 രൂപ പിടിച്ചെടുത്തു. തമിഴ്‌നാട് അതിർത്തി ചെക്ക്പോസ്‌റ്റിൽ നിന്നും ഫ്ളയിങ് സ്‌ക്വാഡാണ് പണം പിടികൂടിയത്. പച്ചക്കറി ലോഡെടുക്കുന്നതിനായി അതിർത്തി കടന്നു പോകുന്ന വാഹനങ്ങളിലാണ് ഇത്തരത്തിൽ രേഖകൾ ഇല്ലാതെ പണം കടത്തുന്നത്.

നിലവിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ തമിഴ്‌നാട്ടിലേക്ക് കള്ളപ്പണം എത്തിക്കുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് ഫ്‌ളയിങ് സ്‌ക്വാഡ് രൂപീകരിച്ച് അതിർത്തികളിൽ പരിശോധന ശക്‌തമാക്കുന്നത്. 30,78,300 രൂപയാണ് കഴിഞ്ഞ ദിവസങ്ങളിലായി അതിർത്തി കടന്നു പോകുന്ന വാഹനങ്ങളിൽ നിന്നും പിടിച്ചെടുത്തത്. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് ചരക്കെടുക്കാൻ പോകുന്ന വാഹനങ്ങളിൽ നിന്നുമാണ് ഈ തുക മുഴുവൻ പിടിച്ചെടുത്തത്. കൃത്യമായ രേഖകൾ ഉണ്ടെങ്കിൽ മാത്രമേ 50,000 രൂപയിൽ കൂടുതൽ കൊണ്ട് പോകാൻ സാധിക്കുകയുള്ളൂ.

Read also : ജില്ലയിലെ ജനവാസ മേഖലയിൽ കാട്ടാന; വനപാലക സംഘം ആറളം ഫാമിലെത്തിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE