മുംബൈയിലെ 20 നില കെട്ടിടത്തിൽ തീപിടുത്തം; 7 മരണം, 15 പേർക്ക് പരിക്ക്

By Desk Reporter, Malabar News
Fire-At-Mumbai-High-Rise
Ajwa Travels

മുംബൈ: മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീ പടര്‍ന്നുകയറി ഏഴ് മരണം. 15ഓളം പേർക്ക് പരിക്കേറ്റു. അതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്. ഗാന്ധി ആശുപത്രിക്ക് സമീപമുള്ള 20 നില കെട്ടിടത്തിലെ 18ആം നിലയിലാണ് രാവിലെ ഏഴു മണിയോടെ തീപിടുത്തം ഉണ്ടായത്.

“തീ നിയന്ത്രണവിധേയമാണ്, പക്ഷേ പുക ഇപ്പോഴും വലിയതോതിൽ ഉയരുന്നുണ്ട്. എല്ലാ ആളുകളെയും രക്ഷപ്പെടുത്തി,” മുംബൈ മേയർ കിഷോരി പെഡ്‌നേക്കർ പറഞ്ഞു. ഓക്‌സിജൻ ആവശ്യമായി വന്ന പ്രായമായ ആറ് പേരെ ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

തീ പടര്‍ന്ന് കയറിയയുടന്‍ അലാം മുഴങ്ങുകയും പോലീസും അഗ്‌നി ശമനസേനയും സ്‌ഥലത്തെത്തി തീ അണയ്‌ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ആയിരുന്നു. തീപിടുത്തം ലെവല്‍ മൂന്ന് (തീവ്രതയേറിയത്) ആയിരുന്നെന്ന് ഉദ്യോഗസ്‌ഥര്‍ വിലയിരുത്തി. പരിക്കേറ്റവരെ ഭാട്ടിയ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 12 പേരെ ജനറല്‍ വാര്‍ഡിലും മൂന്ന് പേരെ ഐസിയുവിലുമാണ് പ്രവേശിപ്പിച്ചത്.

Most Read:  സിബിഎസ്ഇ ചോദ്യപേപ്പർ വിവാദം; രണ്ട് വിദഗ്‌ധരെ സമിതിയിൽ നിന്ന് പുറത്താക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE