തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുകളുടെ അവലോകനത്തിനായി സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ ചേരും. വിജയത്തോടൊപ്പം ബംഗാളില്‍ ഏറ്റ കനത്ത തിരിച്ചടിയും യോഗം ചർച്ച ചെയ്യും. കോവിഡ് സാഹചര്യം, കര്‍ഷക പ്രക്ഷോഭത്തിന്റെ തുടര്‍ച്ച എന്നീ വിഷയങ്ങളും അവലോകനം ചെയ്യും. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സംബന്ധിച്ചുള്ള വിശദമായ അവലോകനം അടുത്ത കേന്ദ്ര കമ്മറ്റി യോഗത്തിലെ ഉണ്ടാകൂ എന്ന് നേതാക്കൾ വ്യക്തമാക്കി. കേരളത്തില്‍ 99 സീറ്റ് നേടി തുടർഭരണത്തിലേക്ക് പോകുമ്പോൾ ചരിത്രത്തില്‍ ആദ്യമായാണ് ബംഗാള്‍ നിയമസഭയില്‍ ഇടതുപക്ഷത്തിന് പ്രതിനിധ്യം ഇല്ലാതായത്.
Read also: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്ക് കുറക്കണം; ഹരജി ഇന്ന് പരിഗണിക്കും