നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം; സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ

By Syndicated , Malabar News
CPIM
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുകളുടെ അവലോകനത്തിനായി സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ ചേരും. വിജയത്തോടൊപ്പം ബംഗാളില്‍ ഏറ്റ കനത്ത തിരിച്ചടിയും യോഗം ചർച്ച ചെയ്യും. കോവിഡ് സാഹചര്യം, കര്‍ഷക പ്രക്ഷോഭത്തിന്റെ തുടര്‍ച്ച എന്നീ വിഷയങ്ങളും അവലോകനം ചെയ്യും. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സംബന്ധിച്ചുള്ള വിശദമായ അവലോകനം അടുത്ത കേന്ദ്ര കമ്മറ്റി യോഗത്തിലെ ഉണ്ടാകൂ എന്ന് നേതാക്കൾ വ്യക്‌തമാക്കി. കേരളത്തില്‍ 99 സീറ്റ് നേടി തുടർഭരണത്തിലേക്ക് പോകുമ്പോൾ ചരിത്രത്തില്‍ ആദ്യമായാണ് ബംഗാള്‍ നിയമസഭയില്‍ ഇടതുപക്ഷത്തിന് പ്രതിനിധ്യം ഇല്ലാതായത്.

Read also: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്ക് കുറക്കണം; ഹരജി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE