കോഴിക്കോട്: ആയോട് മലയിലും നരിപ്പറ്റയിലും എക്സൈസ് പരിശോധന. ബാറുകളും മദ്യശാലകളും അടച്ച സാഹചര്യത്തിൽ വ്യാപകമായി വ്യാജ വാറ്റ് നിർമാണം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. റെയ്ഡിൽ 1080 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി.
ആയോട് മലയിലെ അഭയ ഗിരി പള്ളിക്ക് സമീപം വടകര സർക്കിൾ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 700 ലിറ്റർ വാഷും നരിപ്പറ്റയിലെ വ്യാജവാറ്റ് കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ 380 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്.
നരിപ്പറ്റ പൊല്ലുചാടി തോടിന്റെ കരയിൽ നിന്നാണ് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച് വെച്ച 380 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്. ജർമൻ തോടരികിലെ പാറക്കൂട്ടങ്ങൾക്ക് ഇടയിൽ നിന്ന് അഞ്ച് ബാരലുകളിലായി വാഷും കണ്ടെത്തി. മേഖലയിൽ എക്സൈസ് സംഘം പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Malabar News: കഞ്ചാവുമായി യുവാവ് അറസ്റ്റിൽ