ആയോട് മലയിലും നരിപ്പറ്റയിലും എക്‌സൈസ്‌ പരിശോധന; 1080 ലിറ്റർ വാഷ് പിടികൂടി

By Staff Reporter, Malabar News
wash seized_kozhikode
Ajwa Travels

കോഴിക്കോട്: ആയോട് മലയിലും നരിപ്പറ്റയിലും എക്‌സൈസ് പരിശോധന. ബാറുകളും മദ്യശാലകളും അടച്ച സാഹചര്യത്തിൽ വ്യാപകമായി വ്യാജ വാറ്റ് നിർമാണം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു പരിശോധന. റെയ്‌ഡിൽ 1080 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി.

ആയോട് മലയിലെ അഭയ ഗിരി പള്ളിക്ക് സമീപം വടകര സർക്കിൾ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 700 ലിറ്റർ വാഷും നരിപ്പറ്റയിലെ വ്യാജവാറ്റ് കേന്ദ്രത്തിൽ നടത്തിയ റെയ്‌ഡിൽ 380 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്.

നരിപ്പറ്റ പൊല്ലുചാടി തോടിന്റെ കരയിൽ നിന്നാണ് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച് വെച്ച 380 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്. ജർമൻ തോടരികിലെ പാറക്കൂട്ടങ്ങൾക്ക് ഇടയിൽ നിന്ന് അഞ്ച് ബാരലുകളിലായി വാഷും കണ്ടെത്തി. മേഖലയിൽ എക്‌സൈസ് സംഘം പരിശോധന ശക്‌തമാക്കിയിട്ടുണ്ട്‍.

Malabar News: കഞ്ചാവുമായി യുവാവ് അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE