തളിപ്പറമ്പ്: കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പയ്യന്നൂര്‍ എട്ടിക്കുളം സ്വദേശി എംപി മുഹമ്മദ് റമീസ്(23)ആണ് കഞ്ചാവുമായി പിടിയിലായത്. ഇയാളിൽ നിന്നും 10 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫിസര്‍ പിവി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളുടെ പേരില്‍ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
സിവില്‍ എക്സൈസ് ഓഫീസര്‍ ടിവി വിനേഷ്, എക്സൈസ് ഡ്രൈവര്‍ പിവി അജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Malabar News: മാവൂരിൽ പരക്കെ മോഷണം; പെട്രോളിങ് ശക്തമാക്കുമെന്ന് പോലീസ്